Posted On
date_range Updated On
date_range മഹാരാഷ്ട്രയിലും പെട്രോൾ, ഡീസൽ നികുതി കുറച്ചു
ന്യൂഡൽഹി: ഗുജറാത്ത് സര്‍ക്കാറിനു പിറകെ ഇന്ധനവിലയിലെ നികുതി കുറച്ച് മഹാരാഷ്ട്ര സർക്കാർ. പെട്രോൾ, ഡീസൽ വാറ്റിൽ നാലു ശതമാനമാണ് മഹാരാഷ്ട്ര കുറച്ചത്. നികുതി കുറച്ചതോടെ പെട്രോളിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും കുറയും. പുതുക്കിയ വില ഇന്ന് അർദ്ധരാത്രിയോടെ നിലവിൽ വരും.
സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ എന്നിവക്ക് ഏർപ്പെടുത്തിയ നികുതി കുറക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വില കുറയുന്നതോടെ പെട്രോളിന് ലിറ്ററിന് 75.58 രൂപയും ഡീസലിന് 59.55 രൂപയുമാകും വില.
മുംബൈ, നവി മുംബൈ, താനെ എന്നീ നഗരങ്ങളിൽ പെട്രോളിന് 25 ശതമാനം വാറ്റാണ് മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിരുന്നത്. മറ്റു ഭാഗങ്ങളിൽ 26 ശതമാനമായിരുന്നു നികുതി. ഡീസലിന് ഇത് നഗരങ്ങളിൽ 21 ശതമാനവും മറ്റിടങ്ങളിൽ 22 ശതമാനവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.