എയർ ഇന്ത്യ വിമാനത്തിൽ 'മഹാരാജ' ക്ലാസ്​ കൂടി

നെടുമ്പാശ്ശേരി: എയർഇന്ത്യ വിമാനത്തിൽ ബിസിനസ്​ ക്ലാസിനുപുറമേ പുതിയൊരു ക്ലാസ്​ കൂടി തുടങ്ങി. മഹാരാജ എന്ന പേരിലാണ് പുതിയ ക്ലാസ്​. ബോയിംഗ്-777 വിമാനത്തിലുള്ള ഫസ്​റ്റ് ക്ലാസ്​ ഇനി മുതൽ മഹാരാജ ക്ലാസായി മാറ്റും.

മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഈ ക്ലാസിൽ കൂടുതൽ സൗകര്യങ്ങളുണ്ടാകും. രാജ്യാന്തര വിമാനങ്ങളിലാണ് ഈ പുതിയ ക്ലാസ്​ ഏർപ്പെടുത്തിയിരിക്കുന്നത്. എയർഇന്ത്യ ഓഹരി വിൽപന അനിശ്ചിതത്വത്തിലായതിനെ തുടർന്ന് വരുമാനം വർധിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

 

Tags:    
News Summary - maharaja class added in Air India flight -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.