ആധാർ എങ്ങനെ പാൻകാർഡുമായി ബന്ധിപ്പിക്കാം

ന്യൂഡൽഹി: ജൂലൈ ഒന്നിന്​ ശേഷം പാൻകാർഡുകൾക്ക്​ ആധാർ കാർഡ്​ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി​. ബുധനാഴ്​ചയാണ്​ ഇതുസംബന്ധിച്ച നിയമത്തിൽ പ്രത്യക്ഷ നികുതി വകുപ്പ്​ ഭേദഗതി വരുത്തിയത്​. ജൂലൈ ഒന്നാം തിയതി മുതൽ ആദായ നികുതി റി​േട്ടൺ ഫയൽ​ ചെയ്യുന്നതിനുൾപ്പടെ ആധാർ കാർഡ്​ നിർബന്ധമാണ്​. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനുള്ള തിയ്യതി സർക്കാർ പ്രഖ്യാപിച്ചിട്ടി​ല്ലെങ്കിലും എത്രയും പെ​െട്ടന്ന്​ ഇവ തമ്മിൽ ലിങ്ക്​ ചെയ്യുന്നതാണ്​ ഉചിതം. 

ആദായ നികുതി വകുപ്പി​​െൻറ വെബ്​സൈറ്റ് ​http://incometaxindiaefiling.gov.in  ഉപയോഗിച്ചാണ്​ പാൻകാർഡ്​ ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടത്​. വെബ്​സൈറ്റിലെത്തി ആധാർകാർഡ്​, പാൻകാർഡ്​ നമ്പറുകൾനൽകിയതിന്​  ശേഷം ആധാറിൽ​ രേഖപ്പെടുത്തിയിരിക്കുന്ന പേരും നൽകണം. ഇതിന്​ ശേഷം ലിങ്ക്​ ആധാർ എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​താൽ പാൻകാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക്​ ചെയ്യാൻ സാധിക്കും. പാൻകാർഡിലോ ആധാർകാർഡിലോ തിരുത്തലുകൾ വരുത്തേണ്ടവർക്ക്​ അതിനുള്ള ലിങ്കുകളും സൈറ്റിൽ നിന്ന്​ ലഭ്യമാണ്​.

Tags:    
News Summary - how to link adhaar and pancard business | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.