കോവിഡിനിടയിലും സ്വർണക്കുതിപ്പ്​- പവന്​ 33,200; റെക്കോർഡ്​ വില

കൊച്ചി: കോവിഡ്​ ഭീതിയിൽ വ്യാപാരം നിലച്ചിട്ടും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക്​ കുതിക്കുന്നു. ഇന്ന്​ പവന്​ 400 രൂപ വർധിച്ചതോടെ​ 33,200 എന്ന ​​റെക്കോഡ്​ വിലയിലേക്കാണ്​ സ്വർണം എത്തിയത്​. ഗ്രാമിന്​ 50 രൂപ വർധിച്ച്​ 4150 രൂപയായി.

ഏപ്രിൽ ഏഴിലെ ​32800 രൂപയെന്ന റെക്കോർഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. ​കോവിഡ്​ വ്യാപനം തടയാൻ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ കുതിപ്പി​​​െൻറ പാതയിലാണ്​ സ്വർണം. ലോക്ക്​ഡൗണിന്​ മുമ്പ്​ മാർച്ച് ആറിന്​ 32,320 രൂപയായിരുന്നു റെക്കോർഡ്​ വില. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കോവിഡ് കാലത്തും സ്വർണത്തി​​​െൻറ ആകർഷണീയത വർധിപ്പിക്കുന്നത്.

കൂടാതെ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ ആറ് വര്‍ഷത്തെ താഴ്ചയിലേക്ക് എത്തിയതും വിലയെ സ്വാധീനിക്കുന്നുണ്ട്​. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 93.24 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ചില്‍ 25 ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. 73 ശതമാനമാണ്​ കുറഞ്ഞത്​. ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി 41 ശതമാനം കുറഞ്ഞിരുന്നു.

Tags:    
News Summary - gold price hike during lock down as 33,200

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.