സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷമുള്ള സാമ്പത്തികമാന്ദ്യത്തിനും സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുമിടയില്‍ സ്വര്‍ണവില ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡല്‍ഹിയില്‍ 350 രൂപ കൂടി കുറഞ്ഞ് പത്തു ഗ്രാമിന് 29,000 രൂപയായിട്ടാണ് വിലയിടിവ്.

പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പണഞെരുക്കത്തിനും മാന്ദ്യത്തിനുമിടയില്‍ സ്വര്‍ണത്തിന്‍െറ ആവശ്യം കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്ന പ്രവണതയുണ്ട്.

രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിന്‍െറ മൂല്യം വര്‍ധിച്ചിട്ടുണ്ട്. കള്ളപ്പണ വേട്ടയുടെ ഭാഗമായി സ്വര്‍ണവേട്ടക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് മറ്റൊരു കാരണം.

Tags:    
News Summary - gold price down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.