സൈറസ് മിസ്ട്രിയുടെ വാദം തള്ളി കോഹ്ലി

മുംബൈ: രത്തന്‍ ടാറ്റ ടി.സി.എസിനെ ഐ.ബി.എമ്മിന് വില്‍ക്കാന്‍ ശ്രമിച്ചിരുന്നെന്ന പുറത്താക്കപ്പെട്ട ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുടെ വാദം തള്ളി ടി.സി.എസിന്‍െറ ആദ്യ ചീഫ് എക്സിക്യൂട്ടിവായ എഫ്.സി. കോഹ്ലി. അതേസമയം, വില്‍പനയെക്കുറിച്ച് താന്‍ ആ രീതിയില്‍ പറഞ്ഞിട്ടില്ളെന്ന് മിസ്ട്രി ബുധനാഴ്ച രാത്രി പ്രസ്താവനയില്‍ പറഞ്ഞു. 

മിസ്ട്രിയുടെ ആരോപണം ശരിയല്ളെന്ന് കോഹ്ലി നേരത്തേ വ്യക്തമാക്കിയിരുന്നു.  താന്‍ ഹൃദ്രോഗ ബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴാണ് രത്തന്‍ ടാറ്റ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് മിസ്ട്രിയുടെ ആരോപണം. അന്ന് രത്തന്‍ ടാറ്റ ഐ.ബി.എമ്മിന്‍െറയും ടാറ്റ ഗ്രൂപ്പിന്‍െറയും സംയുക്ത സംരംഭത്തിന്‍െറ മാനേജിങ് ഡയറക്ടറായിരുന്നുവെന്നുമാണ് മിസ്ട്രി ആരോപിക്കുന്നത്. തനിക്ക് ബൈപാസ് ശസ്ത്രക്രിയ നടന്നത് 1984ല്‍ ആയിരുന്നു. എന്നാല്‍, ഐ.ബി.എമ്മും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭം ആരംഭിക്കുന്നത് 1991-92 കാലഘട്ടത്തിലാണെന്നും കോഹ്ലി പറഞ്ഞു. ഐ.ബി.എമ്മിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ടാറ്റ നടത്തിയിരുന്നു. ഹാര്‍ഡ്വെയര്‍ നിര്‍മാണ കമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്നതിനാണ് 1992ല്‍ ഐ.ബി.എമ്മുമായി ടാറ്റ ഗ്രൂപ് സംയുക്ത സംരംഭം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1999ല്‍ സംയുക്ത സംരംഭം അവസാനിപ്പിക്കുകയും ചെയ്തുവെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞതെന്നും കോഹ്ലി വ്യക്തമാക്കി.
Tags:    
News Summary - Former TCS CEO FC Kohli denies talks to sale to IBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.