Posted On
date_range Updated On
date_range മല്യയുടെ ബംഗളൂരുവിലെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്
ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ബംഗളൂരുവിലെ സ്വത്ത് കണ്ടുകെട്ടാൻ ഡൽഹി കോടതി ഉത്തരവിട്ടു. വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചുവെന്ന കേസിലാണ് നടപടി.
പലതവണ ആവശ്യപ്പെട്ടിട്ടും മല്യ ഹാജരായില്ലെന്ന് ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് ചൂണ്ടിക്കാട്ടി. മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മല്യയുടെ പേരിലുള്ള 159 സ്വത്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്ന് ബംഗളൂരു െപാലീസ് കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.