Posted On
date_range Updated On
date_range രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്
മുംബൈ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.15 െലത്തി. റെക് കോർഡ് ഇടിവാണ് രൂപയുടെ മൂല്യത്തിൽ രേഖപ്പെടുത്തിയത്.
ആഗോള ധന വിപണിയിൽ തുടർച്ചയായി മാന്ദ്യം നേരിട്ടതാണ് രൂപക്ക് തിരിച്ചടിയായത്. രാവിലെ 9.15ന് ഡോളറിനെതിരെ 76.15 നായിരുന്നു രൂപയുടെ വിനിമയം. മുൻ ദിവസത്തെ അപേക്ഷിച്ച് 1.25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ബോംബെ ഓഹരി വിപണി സൂചികയായ സെൻസെക്സിലും നിഫ്റ്റിയിലും കനത്ത ഇടിവോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.