എയർ ഇന്ത്യയുടെ കടം തീർക്കാൻ സർക്കാർ  7000 കോടി നൽകും

ന്യൂഡൽഹി: കടത്തിൽ മുങ്ങിയ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ 7,000 ​കോടി നൽകുമെന്ന്​ റിപ്പോർട്ട്​. കമ്പനിയെ രക്ഷിക്കാൻ ബെയിൽ ഒൗട്ട്​ പാക്കേജായിരിക്കും സർക്കാർ നടപ്പിലാക്കുക. ഇതി​​െൻറ ഭാഗമായി രണ്ട്​ ഘട്ടങ്ങളിലുള്ള പദ്ധതിയാണ്​ സർക്കാർ വിഭാവനം ചെയ്​തിരിക്കുന്നത്​. കമ്പനിക്കുള്ള മൂലധനമായാട്ടായിരിക്കും കേന്ദ്ര ധനകാര്യമന്ത്രാലയം  7000 കോടി കൈമാറുക.

ഇതിന്​ പുറമെ 2000 കോടിക്കുള്ള ബാങ്ക്​ ഗ്യാരണ്ടിയും എയർ ഇന്ത്യക്കായി നൽകും. ഇൗ തുക പ്രവർത്തനമൂലധനമാക്കി മാറ്റുമെന്നാണ്​ റിപ്പോർട്ട്​. പാക്കേജി​​െൻറ ആദ്യ ഘട്ടമായി എയർ ഇന്ത്യയുടെ ആസ്​തികൾ  എസ്​.പി.വി(സ്​പെഷ്യൽ പർ​പ്പസ്​ എൻറിറ്റി)യിലേക്ക്​ മാറ്റുകയാണ്​ ചെയ്യുക. കമ്പനിയുടെ 35,484 കോടിയുടെ രൂപയാണ്​ എസ്​.പി.വി അക്കൗണ്ടിലേക്ക്​ മാറ്റുക. ബാക്കി വരുന്ന 19,826 കോടി എയർ ഇന്ത്യയുടെ കൈവശം തന്നെയായിരിക്കും.

രണ്ടാം ഘട്ടമായിട്ടായിരിക്കും 7,000 കോടി മൂലധനത്തോട്​ കൂട്ടിച്ചേർക്കുക. അടുത്ത മാസം 6000 കോടി, ഡിസംബർ, ജനുവരി മാസങ്ങളിലായി യഥാക്രമം 400, 600 കോടി എന്നിങ്ങനെ  മൂന്ന്​ തവണയായിട്ടായിരിക്കും തുക നൽകുക

Tags:    
News Summary - Centre Plans Rs 7,000 Crore SOS Fund to Bail Out Air India, Transfer of Debt to Special Purpose Vehicle-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.