കേന്ദ്ര ഡി.എ അഞ്ചു ശതമാനം കൂട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) അഞ്ചു ശതമാനം വർധിപ്പിച്ച്​ 17 ശതമാനമാക്കി. ജൂലൈ ഒന്നു മുതൽ വർധിപ്പിക്കേണ്ടിയിരുന്ന പുതിയ ഡി.എക്ക്​ അന്നുമുതൽ മുൻകാല പ്രാബല്യമുണ്ട്​.

50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും കേന്ദ്രമന്ത്രിസഭ തീരുമാനം പ്രയോജനപ്പെടുമെന്ന്​ മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷാമബത്ത ഒറ്റയടിക്ക്​ അഞ്ചു ശതമാനം വർധിപ്പിക്കുന്നത്​ ഇതാദ്യമാണ്​. 16,000 കോടി രൂപയാണ്​ ഖജനാവിൽനിന്ന്​ ഇതിനായി നീക്കിവെക്കുന്നത്​.

ഏഴാം ശമ്പള കമീഷൻ ശിപാർശകൾക്ക്​ അനുസൃതമായാണ്​ ഡി.എ വർധന. അതനുസരിച്ച്​ ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഡി.എ കൂട്ടണം. ദീപാവലി സമ്മാനമെന്ന നിലയിൽ പ്രഖ്യാപിച്ച ഡി.എ, മാന്ദ്യകാലത്ത്​ ഉപഭോഗം വർധിപ്പിക്കാൻ കൂടി സഹായിക്കുമെന്നാണ്​ സർക്കാർ കണക്കാക്കുന്നത്​.

Tags:    
News Summary - Central Govt DA increase to Five Percent -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.