കണ്ണൂര്‍: കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് പലരും റിസോര്‍ട്ടുകള്‍ നിര്‍മിച്ചത്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി മറികടന്നേ പറ്റൂ. പിന്നാക്കം അല്ല, മുന്നോട്ടുപോയേ പറ്റൂ. ലോക്ഡൗണ്‍ പ്രതിസന്ധിയും മറികടക്കുമെന്നുതന്നെയാണ് ശുഭാപ്തി വിശ്വാസമെന്ന് വയനാട് മോരിക്യാപ്് റിസോര്‍ട്സ് ചെയര്മാന് നിഷിന് തസ്ലീം പറഞ്ഞു.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ടാണ് റിസോര്‍ട്സ് മേഖലയുടെയും പ്രധാന നിലനില്പ്. ടൂറിസ്റ്റുകള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്നതില്‍ റിസോര്ട്സുകള്ക്ക് മുന്തിയ പരിഗണനയുണ്ട്. അത്തരം ടൂറിസ്റ്റുകളായാലും മറ്റ് ആരായാലും റിസോര്‍ട്ട് കേന്ദ്രങ്ങളില്‍ എത്തണമെങ്കില്‍ യാത്രാസൗകര്യം വേണം.
എന്നാല്‍, ലോക്ഡൗണിനെ തുടര്‍ന്ന് വിമാനം ഉള്‍പ്പെടെ യാത്രാസൗകര്യം ഇല്ല. ഇത് റിസോര്‍ട്ട് മേഖലയെയും ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖല ഉള്‍പ്പെടെ ഇപ്പോഴത്തെ പ്രതിസന്ധി അതിജീവിക്കും. ഓണ്‍ലൈന്‍ വഴി ടൂറിസത്തിെൻറ കാഴ്ചാനുഭവം ഉണ്ടാവില്ല. സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക തന്നെ വേണം.
അതിന് യാത്ര ചെയ്തേ മതിയാകു. നിലവിലുള്ള സാഹചര്യത്തില്‍ യാത്ര നടക്കില്ല. നിലവില്‍ ട്രാവല്‍സ് മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. മനുഷ്യനെ അധികകാലമൊന്നും പൂട്ടിയിടാന്‍ കഴിയില്ലെന്നതാണ് വസ്തുത.
യാത്രകള്‍ നിലച്ചത് താല്‍ക്കാലികം മാത്രമാണ്. കുറച്ചുകാലമെടുത്താലും മനുഷ്യര്‍ക്ക് യാത്ര തുടങ്ങാതിരിക്കാനാവില്ല. യാത്ര ചെയ്യുമ്പോള്‍ താമസിക്കാന്‍ സൗകര്യം വേണ്ടിവരും. അതാണ് റിസോര്‍ട്ട് മേഖലയുടെ പ്രതീക്ഷയെന്നും നിഷിന് തസ്ലീം പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് മനുഷ്യന് ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. ഇനിയും അത്തരത്തില്‍ മുന്നോട്ടു പോകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. അതിന് കുറച്ചുകാലം വേണ്ടിവരുമെന്നു മാത്രം –അദ്ദേഹം പറഞ്ഞു.
നിഷിന് തസ്ലിം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.