അബൂദബി: അബൂദബി-ഖത്തർ റൂട്ടിലെ എണ്ണക്കപ്പലുകളുടെ സഞ്ചാര വിലക്ക് അബൂദബി പെട്രോളിയം പോർട്ട്സ് അതോറിറ്റി വീണ്ടും കർശനമാക്കി. ഖത്തറിെൻറ ഉടമസ്ഥതയിലോ മേൽനോട്ടത്തിലോ അല്ലാത്തതും ഖത്തർ പതാക വഹിക്കാത്തതുമായ എണ്ണക്കപ്പലുകൾക്ക് യാത്രാനുമതി നൽകി ഒരു ദിവസത്തിന് ശേഷമാണ് നിരോധനം കർശനമാക്കുന്ന നടപടിയുമായി അധികൃതർ രംഗത്തു വന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ച രാത്രി വൈകി രണ്ട് സർക്കുലറുകൾ പുറപ്പെടുവിച്ചതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം എമിറേറ്റ്സ് പോസ്റ്റ് ഖത്തറിലേക്കുള്ള തപാൽ സർവീസ് നിർത്തി. ജൂൺ ആറ് മുതൽ തന്നെ സർവീസുകൾ നിർത്തിയതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും. അയക്കപ്പെടാത്ത ഖത്തറിലേക്കുള്ള തപാൽ ഉരുപ്പടികൾ പോസ്റ്റൽ ചാർജ് ഉൾപ്പെെട ഉടമസ്ഥർക്ക് മടക്കി നൽകുമെന്നും എമിറേറ്റസ് പോസ്റ്റ് ഗ്രൂപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.