ഫേസ്​ബുക്ക്​ വിവാദം: യുവസംരംഭകർക്ക്​ സുവർണാവസരവുമായി ​ആനന്ദ്​ മഹീന്ദ്ര

മുംബൈ: ഫേസ്​ബുക്കിലെ വിവരചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ സജീവമാകുന്നതിനിടെ യുവസംരംഭകർക്ക്​ കിടിലൻ ഒാഫർ നൽകി മഹീന്ദ്ര ചെയർമാൻ ആനന്ദ്​ മഹീന്ദ്ര. സ്വന്തമായി സോഷ്യൽ നെറ്റ്​വർക്കിങ്​ സൈറ്റ്​ നിർമിക്കുമെന്നും​ ഇതിനായി യുവ സ്​റ്റാർട്ട്​ അപ്​ സംരംഭകരുടെ ആശങ്ങൾ പരിഗണിക്ക​ുമെന്നുമാണ്​ ആനന്ദ്​ മഹീന്ദ്ര വ്യക്​തമാക്കിയത്​​. ട്വിറ്ററിലുടെയാണ്​ മഹീന്ദ്രയുടെ പുതിയ പദ്ധതിയെ സംബന്ധിച്ച്​ ചെയർമാൻ വെളിപ്പെടുത്തൽ നടത്തിയത്​.

സോഷ്യൽ ​നെറ്റ്​വർക്കിങ്​ കമ്പനി നിർമിക്കാനുള്ള ഒരുക്കത്തിലാണ്​. പൂർണമായും പ്രൊഫഷണലായി പ്രവർത്തിക്കുന്ന സ്ഥാപനം തുടങ്ങനാണ്​ പദ്ധതി. ഇന്ത്യയിലെ സ്​റ്റാർട്ട്​ അപ്​ സംരംഭകർക്ക്​ ഇത്തരം പദ്ധതിയുണ്ടെങ്കിൽ തങ്ങൾ സഹായിക്കാമെന്നും ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ വ്യക്​തമാക്കി. ട്വീറ്റിനൊപ്പം ഫേസ്​ബുക്ക്​ വിവാദത്തെ സംബന്ധിച്ച്​ ഇക്കണോമിസ്​റ്റ്​ പത്രത്തിൽ വന്ന വാർത്തയുടെ ചിത്രവും ഷെയർ ചെയ്​തിട്ടുണ്ട്​. ആനന്ദ്​ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ്​ ഇന്ത്യയിലെ ആദ്യത്തെ അഞ്ച്​ സോഫ്​റ്റ്​വെയർ കമ്പനികളിലൊന്നായ ടെക്​ മഹീന്ദ്ര.

ഇതാദ്യമായല്ല വിവാദങ്ങളിൽ ശക്​തമായ പ്രതികരണവുമായി ആനന്ദ്​ മഹീന്ദ്ര രംഗത്തെത്തുന്നത്​. നീരവ്​ മോദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മുംബൈയിലെ പഴയ സംഗീത ക്ലബി​​െൻറ കെട്ടിടം തിരിച്ച്​ പിടിക്കുമെന്നും നേരത്തെ മഹീ​ന്ദ്ര വ്യക്​തമാക്കിയിരുന്നു. കെട്ടിടത്തിൽ 2016 വരെ പ്രവർത്തിച്ചിരുന്ന സംഗീത ക്ലബ്​ വീണ്ടും തുടങ്ങുമെന്നാണ്​ ആനന്ദ്​ മഹീന്ദ്രയുടെ വാഗ്​ദാനം. 

Tags:    
News Summary - Anand Mahindra Plans To Poke Scandal-Hit Facebook With A Competitor-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.