Posted On
date_range Updated On
date_range നിരസിക്കരുത് 10 രൂപ നാണയങ്ങൾ
മുംബൈ: 10 രൂപ നാണയങ്ങൾ ഇനിയാരും എടുക്കാതിരിക്കരുത്. 10െൻറ 14 ഇനം നാണയത്തുട്ടുകൾ വിനിമയത്തിലുണ്ടെന്നും ഒന്നും പിൻവലിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. ചില സ്ഥലങ്ങളിൽ വ്യാപാരികളടക്കം 10െൻറ നാണയം പ്രാബല്യത്തിലുണ്ടെന്നും എന്നാൽ, ചില സ്ഥലങ്ങളിൽ വ്യാപാരികളടക്കം ഇതു നിരസിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആർ.ബി.െഎ പത്രക്കുറിപ്പിൽ പറഞ്ഞു. യഥാർഥ നാണയമല്ലെന്ന സംശയത്തിലാണ് ചിലർ എടുക്കാതിരിക്കുന്നത്. സാമൂഹിക, സാംസ്കാരിക മൂല്യങ്ങൾ രേഖപ്പെടുത്തിയ നാണയങ്ങൾ വിവിധ കാലങ്ങളിൽ ഇറക്കിയതാണ്. എല്ലാ ബാങ്കുകളും 10െൻറ നാണയങ്ങൾ സ്വീകരിക്കുകയും ബ്രാഞ്ചുകൾ വഴി വിനിമയം നടത്തണമെന്നും ആർ.ബി.െഎ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.