ന​ഷ്​​ടം കു​തി​ച്ചു​യ​രു​ന്നു; വീ​ണ്ടും ഫ്ലാ​റ്റ്​ വി​ൽ​പ​ന​ക്ക്​ എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ന​ഷ്​​ടം കു​മി​ഞ്ഞു​കൂ​ടു​ന്ന​തി​നി​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ര​ണ്ടു​ ഫ്ലാ​റ്റു​ക​ൾ കൂ​ടി വി​ൽ​ക്കു​ന്നു. സൗ​ത്ത്​ മും​ബൈ​യി​ലെ ഫ്ലാ​റ്റു​ക​ളാ​ണ്​ എ​സ്.​ബി.​െ​എ​ക്ക്​ വി​റ്റ്​ 46 കോ​ടി സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​മ്പ​നി​യു​ടെ ഒാ​ഹ​രി വി​ൽ​പ​ന നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ മ​റ്റ്​ ആ​സ്​​തി​ക​ളും കൈ​യൊ​ഴി​യു​ന്ന​ത്. ഏ​ക​ദേ​ശം 50,000 കോ​ടി​യു​ടെ ക​ട​മാ​ണ്​ എ​യ​ർ ഇ​ന്ത്യ​ക്കു​ള്ള​ത്. പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം സ​മാ​ഹ​രി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ഇൗ​യി​ടെ 1,500 കോ​ടി​യു​ടെ വാ​യ്​​പ​ക്ക്​ അ​പേ​ക്ഷി​ച്ചി​രു​ന്നു. 

നേ​ര​ത്തേ മും​ബൈ പെ​ഡ്​​ഡാ​ർ റോ​ഡി​ലെ നാ​ലു​ ഫ്ലാ​റ്റു​ക​ൾ 90 കോ​ടി രൂ​പ​ക്ക്​ എ​സ്.​ബി.​െ​എ​ക്ക്​ വി​റ്റി​രു​ന്നു. ഏ​റെ നാ​ളാ​യി ഉ​പ​യോ​ഗ​ത്തി​ലി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളാ​ണ്​ ഒാ​രോ​ന്നാ​യി വി​ൽ​ക്കു​ന്ന​ത്. മും​ബൈ ന​രി​മാ​ൻ പോ​യ​ൻ​റി​ലെ എ​യ​ർ ഇ​ന്ത്യ ആ​സ്​​ഥാ​നം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ പാ​ട്ട​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്​. ചെ​ല​വ്​ കു​റ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി വി​മാ​ന​ങ്ങ​ളി​ൽ സ​സ്യേ​ത​ര ഭ​ക്ഷ​ണം  നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Air India will Sale Flats in Mumbai -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.