കൊച്ചിയിൽ നിന്ന്​ ചെറുവിമാനങ്ങളുടെ സർവീസ്​ ആരംഭിക്കുന്നു

കൊച്ചി: എയർ ഇന്ത്യയുടെ ഉപവിഭാഗമായ അലൈൻസ്​ എയർ കൊച്ചി നേവൽ ബേസിൽ നിന്ന്​ വിമാന സർവീസുകൾ ആരംഭിക്കും. ചെറുവിമാനങ്ങളായിരിക്കും സർവീസ്​ നടത്തുക. കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിലായിരിക്കും അലൈൻസ്​ എയർ സർവീസ്​ നടത്ത​ുന്നത്​​.

കേന്ദ്രവ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവാണ്​ പുതിയ സർവീസ്​ തുടങ്ങുന്ന വിവരം അറിയിച്ചത്​. വെള്ളപ്പൊക്കം മൂലം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ മുടങ്ങിയിരുന്നു. ട്രെയിൻ, റോഡ്​ ഗതാഗതവും താറുമാറായിരുന്നു. 

ഇയൊരു സാഹചര്യത്തിൽ ജനങ്ങളുടെ യാത്രക്ലേശം കുറക്കുന്നതിനായാണ്​ നേവൽ ബേസിൽ നിന്ന്​ സർവീസുകൾ നടത്തുന്നതെന്ന്​ വ്യോമയാന മന്ത്രി വ്യക്​തമാക്കി. മധുരയിലേക്ക്​ വൈകാതെ സർവീസ്​ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Air India Subsidiary Alliance Air to Start Operating Flights to Flood-Hit Kerala; Check Out the Schedule Here-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.