എണ്ണ വില ബാരലിന് 28 ഡോളറായി കുറഞ്ഞു

മുംബൈ: ഇറാനെതിരായ ഉപരോധം ലോക രാജ്യങ്ങൾ പിൻവലിച്ചത് എണ്ണ വിപണിയിലും പ്രതിഫലിച്ചു. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 28 ഡോളറിലെത്തി. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ഡോളറാണ് എണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയത്. 2003 നവംബറിലാണ് സമാന രീതിയിൽ എണ്ണ വില താഴ്ന്നത്.

ഉപരോധം നീങ്ങിയതോടെ വിദേശ രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങാനാവും. ഉപരോധ കാലയളവിൽ 11 ലക്ഷം ബാരൽ എണ്ണയാണ് ഇറാൻ കയറ്റുമതി ചെയ്തിരുന്നത്. ഇതിന് പുറമെ അഞ്ച് ലക്ഷം ബാരൽ കൂടി വർധിപ്പിക്കാൻ കഴിയും. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാജ്യമാണ് ഇറാൻ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.