പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയും കുറച്ചു

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണക്കുണ്ടായ വിലയിടിവ് പരിഗണിച്ച് രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു.

പെട്രോളിന് 1.27 രൂപയും ഡീസലിന് 1.17 രൂപയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 64.47 രൂപയുള്ളത് 63.20ഉം ഡീസലിന് 46.12 ഉള്ളത് 44.95ഉമാകും.

വില കുറച്ചത് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഗസ്റ്റ് ഒന്നിനും വില കുറച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.