വീണ ഖാൻ

എൽ.ഐ.സി ഇന്‍റർനാഷനൽ സി.ഇ.ഒയായി വീണ ഖാൻ ചുമതലയേറ്റു

മനാമ: എൽ.ഐ.സി ഇന്‍റർനാഷനൽ ബഹ്റൈന്‍റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യൂട്ടീവ് ഡയറക്ടറുമായി വീണ ഖാൻ ചുമതലയേറ്റു. ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള പ്രമുഖ ലൈഫ് ഇൻഷുറൻസ് സ്ട്രാറ്റജിസ്റ്റാണ് വീണ ഖാൻ. എൽ.ഐ.സിക്ക് വേണ്ടി കോടിക്കണക്കിന് രൂപയുടെ വരുമാന വളർച്ച കൈവരിക്കുന്നതിലും കോർപ്പറേറ്റ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും അവർ മികച്ച പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ടൈഡ് ഏജൻസി, ബാങ്ക് അഷ്വറൻസ്, ഡയറക്ട് മാർക്കറ്റിംഗ് ഡിസ്ട്രിബ്യൂഷൻ ചാനലുകൾ എന്നിവയിലുടനീളം ബൃഹത്തായ പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകിയിട്ടുണ്ട്.

അണ്ടർറൈറ്റിങ്, പോളിസി സർവീസിങ്, ക്ലെയിം മാനേജ്‌മെന്റ്, ഓഡിറ്റ്, കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് എന്നിവയിൽ ആഴത്തിലുള്ള സാങ്കേതിക അറിവുകളുള്ള ഒരു സ്ട്രാറ്റജിക് വിഷനറി കൂടിയാണ് അവർ. ഐ.ഐ.എം അഹമ്മദാബാദിൽ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് പ്രോഗ്രാം കരസ്ഥമാക്കിയിട്ടുള്ള വീണ, ഐ.എസ്.ബി ഹൈദരാബാദിൽ നിന്ന് മാനേജ്മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്.

ട്രാക്കിംഗ് ഓർഗനൈസേഷണൽ പെർഫോമൻസ്, ക്വാണ്ടിറ്റേറ്റീവ് ഡാറ്റ അനലിറ്റിക്സ് എന്നിവയിലും അവർ സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെല്ലോ കൂടിയാണ് അവർ. നോർട്ടൺ-കാപ്ലാൻ ബാലൻസ്ഡ് സ്കോർകാർഡ് രീതിയിലും ഓർഗനൈസേഷണൽ പെർഫോമൻസ് ഫ്രെയിംവർക്കുകളിലും പ്രത്യേക വൈദഗ്ധ്യമുള്ള വീണ ഖാൻ, ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷുറൻസ് പരിശീലന കേന്ദ്രങ്ങളിൽ ഗസ്റ്റ് അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Veena Khan takes charge as CEO of LIC International

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.