റീഫണ്ട് തുകയും പിഴയും നൽകണം; എയർ ഇന്ത്യക്ക് നിർദേശവുമായി യു.എസ് കോടതി

വാഷിങ്ടൺ: എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ടാറ്റക്ക് കനത്ത തിരിച്ചടി നൽകി യു.എസ് കോടതി ഉത്തരവ്. റീഫണ്ടും ഇനത്തിൽ ഉപഭോക്താക്കൾക്ക് നൽകാനുള്ള 121.5 മില്യൺ ഡോളർ ഉടൻ നൽകണമെന്നാണ് കോടതി നിർദേശം. 1.4 മില്യൺ പിഴയായും ഒടുക്കേണ്ടി വരും. റീഫണ്ട് നൽകുന്നത് വൈകിച്ചതിനാണ് എയർ ഇന്ത്യക്ക് കനത്ത പിഴശിക്ഷ ലഭിച്ചത്.

എയർ ഇന്ത്യ ഉൾപ്പടെ ആറ് എയർലൈനുകൾ റീഫണ്ട് ഇനത്തിൽ 600 മില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചതായി യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്​പോർട്ടേഷൻ അറിയിച്ചു. എയർ ഇന്ത്യയിൽ ഉപഭോക്താവിന്റെ അഭ്യർഥന അനുസരിച്ചാണ് റീഫണ്ട് നൽകുക. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്​പോർട്ടേഷന്റെ നയപ്രകാരം വിമാനം റദ്ദാക്കുകയോ, സമ​യക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്താൽ ഉപഭോക്താവിന്റെ അഭ്യർഥന ലഭിക്കാതെ തന്നെ നിർബന്ധമായും റീഫണ്ട് നൽകണം.

റീഫണ്ട് തുകയും പിഴയും നൽകാമെന്ന് ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കമ്പനി കോടതിയെ അറിയിച്ചിരുന്നു. യു.എസിൽ എയർ ഇന്ത്യ 100 ദിവസമായിട്ടും റീഫണ്ട് നൽകിയിരുന്നില്ല. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 1900 പരാതികൾ ഡി​പ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്​പോർട്ടേഷൻ അറിയിച്ചിരുന്നു.

Tags:    
News Summary - US Orders Tata-Led Air India To Pay $121.5 Million As Passenger Refunds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.