പ്രതീകാത്മക ചിത്രം

സ്വർണ വില ഉച്ചക്ക് കുത്തനെ ഇടിഞ്ഞു; പവന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില

കൊച്ചി: സ്വർണ വില ഇന്ന് ഉച്ചക്ക് കുത്തനെ ഇടിഞ്ഞു. പവന് ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4685 രൂപയാണ് വില. ഒരു ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

സാധാരണ രാവിലെ 9.30 ഓടെയാണ് വില പുതുക്കിനിശ്ചയിക്കുന്നത്. എന്നാൽ, ഇന്ന് രാവിലെ സ്വർണവിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അന്താരാഷ്ട്രമാർക്കറ്റിലെ വ്യതിയാനത്തിന് അനുസരിച്ചാണ് ഇവിടെയും വില കണക്കാക്കുന്നത്. 

ഇന്നലെ ഗ്രാമിന് 4765 ഉം പവന് 38120ഉം ആയിരുന്നു. 11ാം തീയ്യതി മുതൽ 13 വരെയായിരുന്നു ഈ മാസം സ്വർണത്തിന് ഏറ്റവും ഉയർന്ന വില. അന്ന് 38,680 രൂപയായിരുന്നു പവന്. ജൂൺ ഒന്നിന് 38000 രൂപയാണ് ഒരുപവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. 

2020 ആഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു. 

Tags:    
News Summary - Todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.