തിരുവനന്തപുരം: ഐ.ടി സേവനദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവിസസ് (ടി.സി.എസ്) കൊച്ചി കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്ററിൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയെൻറയും വ്യവസായമന്ത്രി പി. രാജീവിെൻറയും സാന്നിധ്യത്തിൽ കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും ടി.സി.എസ് കേരള വൈസ് പ്രസിഡൻറ് ദിനേഷ് പി. തമ്പിയും ധാരണപത്രം ഒപ്പിട്ടു.
പതിനായിരത്തോളം തൊഴിലവസരം പ്രതീക്ഷിക്കുന്നുണ്ട്. 16 ലക്ഷം ചതുരശ്രയടി പ്രദേശത്താണ് പാർക്ക്. ഐ.ടി കോംപ്ലക്സിനായി 440 കോടി രൂപയും അനുബന്ധ വികസനത്തിന് 250 കോടി രൂപയുമാണ് ടി.സി.എസ് വകയിരുത്തിയത്. 2023 - 24 ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും. ഇലക്ട്രോണിക് ഹാർഡ്വെയർ ആൻഡ് ഐ.ടി - ഐ.ടി ഇ.എസ് യൂനിറ്റിനായി 36.84 ഏക്കർ സ്ഥലം ടി.സി.എസിന് അനുവദിക്കും. സർക്കാർ ചുമതലയേറ്റശേഷം ധാരണപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ പ്രമുഖ നിക്ഷേപ പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.