അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കും -പ്രധാനമന്ത്രി

ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തിനാകുമെന്നും മോദി കൂട്ടിച്ചേർത്തു.

എണ്ണ ശുദ്ധീകരണത്തിനുള്ള ശേഷി ഇരട്ടിയായി വർധിപ്പിക്കാൻ സാധിക്കുംവിധത്തിലുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്‌. ഊർജ്ജ ഉപഭോഗത്തിൽ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയർത്തുന്നതിനും ഇന്ത്യ ലക്ഷ്യംവെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജശേഷി 2022ഓടെ 175 ജിഗാവാട്സ് ആയും 2030 ഓടെ 450 ജിഗാവാട്സ് ആയും വർധിക്കും. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വളരെ നേരത്തെ ഈ നേട്ടത്തിലേക്ക് ഇന്ത്യ എത്തും. 2018അവസാനം ഇന്ത്യയുടെ പുനരുപയോഗഊര്‍ജശേഷി 75 ജിഗാവാട്സ് ആയിരുന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - PM Modi Says India Set To Double Oil Refining Capacity In Five Years, Earlier Than Expected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.