Posted On
date_range Updated On
date_range പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ ജി.എസ്.ടി പരിശോധന; നികുതിവെട്ടിച്ചെന്ന് കണ്ടെത്തൽ
രാജ്യത്തെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ ജി.എസ്.ടി ഇന്‍റലിജൻസ് നടത്തിയ പരിശോധനകളിൽ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി അധികൃതർ. പ്രമുഖ സ്ഥാപനമായ വാസിർ എക്സിന്‍റെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
വാസിർ എക്സിന്‍റെ ഓഫിസുകളിലും പരിശോധന തുടരുന്നുണ്ട്. കഴിഞ്ഞദിവസം നികുതിവെട്ടിപ്പിന് വാസിർ എക്സിനെതിരെ 49.20 കോടി പിഴയിട്ടിരുന്നു. ജി.എസ്.ടി മുംബൈ വിഭാഗത്തിനാണ് ഇതിന്‍റെ അന്വേഷണ ചുമതല.
വാസിർ എക്സ് 40.5 കോടി രൂപ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ. തുടർന്ന് പലിശയും പിഴയും ഉൾപ്പെടെ കമ്പനിക്കെതിരെ ചുമത്തുകയായിരുന്നു. വാസിർ എക്സിൻറെ ഓഫിസുകൾക്ക് പുറമെ മറ്റു ചില എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.