കർണാടക സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻറ് നരസിംഹ മൂർത്തിയെ ബിസിനസ് സമ്മിറ്റിലേക്ക് എം.ഐ.എ ഭാരവാഹികൾ മുഖ്യാതിഥിയായി ക്ഷണിക്കുന്നു
ബംഗളൂരു: മുസ്ലിം ഇൻഡസ്ട്രിയലിസ്റ്റ് അസോസിയേഷൻ (എം.ഐ.എ) നടത്തുന്ന ദ്വിദിന ഗ്രാൻഡ് ബിസിനസ് സമ്മിറ്റ് ജനുവരി 14, 15 തീയതികളിൽ ബംഗളൂരുവിലെ ശൃംഗാർ പാലസിൽ നടക്കും. വ്യാവസായികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യം വെച്ച് 2004ൽ പീനിയ വ്യവസായിക മേഖല കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച സംഘടനയാണിത്. കോൺഫറൻസ്, എക്സിബിഷൻ, ബിസിനസ് നെറ്റ്വർക്കിങ് എന്നിവ ഉൾപ്പെടുന്ന പരിപാടിയിൽ പതിനായിരത്തിൽപരം പേർ പങ്കെടുക്കും. വ്യത്യസ്ത മേഖലകളിലെ ബിസിനസ് കമ്യൂണിറ്റികളുമായി സംവദിക്കാനുള്ള അവസരമുണ്ടാവും. കോൺഫറൻസിൽ വിവിധ വ്യാവസായിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, പ്രത്യേക ബിസിനസ് നെറ്റ്വർക്കിങ് ഇവന്റ് എന്നിവ നടക്കും.
ബിസിനസ് കോൺഫറൻസിന്റെ പ്രത്യേക സെഷനുകൾ, ഫോക്കസ് സെക്ടറുകളിലെ ബിസിനസ് അവസരങ്ങളുടെ സാധ്യത ചർച്ച ചെയ്യുന്ന സെക്ടറൽ സെഷനുകൾ, സഹകരണം, പങ്കാളിത്തം, അറിവ് കൈമാറ്റം എന്നീ മേഖലകളിൽ വിവിധ സെഷനുകൾ നടത്തും. മെഡിക്കൽ, ഫാർമ, എൻജിനീയറിങ്, സയൻസ്, ടെക്നോളജി എന്നിവയിൽ നിന്നുള്ള വിവിധ വിഷയങ്ങളും ചർച്ചയാകും. കർണാടക സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് നരസിംഹ മൂർത്തിയെ ബിസിനസ് സമ്മിറ്റിലേക്ക് എം.ഐ.എ ഭാരവാഹികൾ മുഖ്യാതിഥിയായി ക്ഷണിച്ചു.
പുതിയ സംരംഭകത്വത്തിന് തയാറെടുക്കുന്നവർക്ക് പരിചയസമ്പന്നരായ വ്യവസായികളിൽ നിന്നുള്ള മാർഗനിർദേശങ്ങൾ എം.ഐ.എയുടെ കന്നി സംരംഭമായ 2023ലെ ബിസിനസ് സമ്മിറ്റിൽനിന്നും ലഭിക്കുമെന്ന് പ്രസിഡൻറ് അഫ്സർ പാഷ പറഞ്ഞു. വ്യാവസായിക പ്രമുഖർ, വനിത സംരംഭകർ, യുവാക്കൾ, അക്കാദമിക് സംരംഭകർ, ചെറുകിട വ്യവസായികൾ എന്നിവരാണ് പങ്കെടുക്കുക. വിവിധ മേഖലകളിലെ ഡയറക്ടർമാർ, സി.ഇ.ഒമാർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർമാർ, ബിസിനസ് സൊസൈറ്റികൾ, വിദ്യാർഥികൾ, പിഎച്ച്.ഡി ഹോൾഡർമാർ, സ്റ്റാർട്ട് അപ് സംരംഭകർ, ബിസിനസ് സംരംഭകർ, വ്യവസായികൾ, സേവനദാതാക്കൾ എന്നിവരും പങ്കെടുക്കും. സ്റ്റാൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും 8892805058 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കേരള ഘടകം കോഓഡിനേറ്റർ മുഹമ്മദ് ഖാസിമി വാണിമേൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.