കൊച്ചി: സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം എപ്പോഴും കേരളത്തിൽ തന്നെ നിക്ഷേപിക്കുമെന്ന് വ്യവസായി യൂസഫലി. നിഷേപം നടത്തുേമ്പാൾ പല വിവാദങ്ങളുമുണ്ടാവും. എന്നാൽ, നിയമത്തിനനുസരിച്ച് പ്രവർത്തിക്കുന്നവർ ആരേയും ഭയപ്പെടേണ്ടതില്ലെന്നും യൂസഫലി പറഞ്ഞു.
കേരളത്തിൽ ആളുകൾക്ക് ജോലി നൽകേണ്ടത് തന്‍റെ കൂടി കടമയാണ്. അതിന്‍റെ ഉത്തരവാദിത്തം പൂർണമായും സർക്കാറിന് നൽകി തനിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും യൂസഫലി വ്യക്തമാക്കി. കേരളം എന്‍റെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പാക്കും.
രാജ്യമാകെ നിക്ഷേപ സൗഹൃദമായി കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കിൽ താൻ കേരളത്തിൽ നിക്ഷേപം നടത്തില്ലല്ലോ. കേരളവും ഇന്ത്യയും വികസിക്കണമെന്നും യൂസഫലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.