ന്യൂഡൽഹി: യു.എസ്-ഇറാൻ യുദ്ധത്തിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കരാറിൽ അനിശ്ചിതത്വം തുടരുന്നതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില തുടർച്ചയായ നാലാം ദിവസവും ഉയർന്നു. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 87.81 ഡോളറിലും, യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 82.20 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഇരു ബെഞ്ച്മാർക്കുകളും 5%ത്തിലധികം ഉയർന്ന് ജൂലൈ 31ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിരുന്നു.
ഹുർമുസ് ജലപാത വീണ്ടും തുറക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇറാഖും ഒമാനും ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ കരാറിന് യു.എസ് ഉപരോധം പിൻവലിക്കുകയും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് തിങ്കളാഴ്ച ഇറാൻ വ്യക്തമാക്കി. ചർച്ചകളിലൊന്നിലും ഇറാനുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ഒരിക്കലും പരാമർശിച്ചിട്ടില്ല എന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം,, ജൂണിൽ ഇറാനും യു.എസും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ, യുദ്ധത്തിന് ശേഷമുള്ള ഇറാന്റെ പുനരധിവാസത്തിനും സാമ്പത്തിക വികസനത്തിനുമായി യു.എസും പ്രാദേശിക പങ്കാളികളും ചേർന്ന് 300 ബില്യൺ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നു.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇപ്പോഴും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ സൈനികാക്രമണങ്ങൾ നടത്തുന്നതിന് പകരം ഇറാനുമേലുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ താൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്‍റ് ഞായറാഴ്ച സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.