ഗൂഗിൾ പേയിലെ സൗജന്യം അവസാനിക്കുന്നു; ബിൽ പേയ്‌മെന്റുകൾക്ക് ഇനി അധിക തുക

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ബിൽ പേയ്‌മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ചുമത്താൻ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഗൂഗിൾ പേ. മൊബൈല്‍ റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ പേയില്‍ കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കാറുണ്ട്.

വൈദ്യുത ബിൽ, വെള്ളം, ഗ്യാസ് ഉള്‍പ്പടെയുള്ളവയുടെ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്.

ബിൽ തുകയുടെ 0.5 ശതമാനം മുതൽ 1 ശതമാനം വരെയാണ് പുതുതായി ഏർപ്പെടുത്തിയ ഫീസ്. യുടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള ജിഎസ്ടിയ്ക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക. യു.പി.ഐ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കില്ല.

ഫോൺപേയും വാട്ടർ, പൈപ്പ് ഗ്യാസ് ബില്ലുകൾ ഉൾപ്പെടെയുള്ള ബിൽ പേയ്‌മെന്റുകൾക്കുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും നിരക്കുകൾ ഈടാക്കുന്നു. ഫോൺപേ യു.പി.ഐ റീചാർജുകൾക്കും ബിൽ പേയ്‌മെന്റുകൾക്കും 1 രൂപ മുതൽ 40 രൂപ വരെ പ്ലാറ്റ്‌ഫോം ഫീസ് ചുമത്തുന്നുവെന്ന് അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നു.

Tags:    
News Summary - Google Pay begins charging fee for bill payments via credit, debit cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.