സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,15,000 രൂപയായി ഉയർന്നു.

ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,375 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം രാവിലെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പവന് 1,14,400 രൂപയായിരുന്നു വില. അവിടെ നിന്നാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്.

ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചതിനെ തുടർന്ന് മേയ് 13-ന് ഒറ്റയടിക്ക് സ്വർണവിലയിൽ 10,200 രൂപയോളമാണ് വർധനവുണ്ടായത്. ഇതിനുപിന്നാലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപയിലും സ്വർണവില എത്തിയിരുന്നു. എന്നാൽ അതിനുശേഷം വരും ദിവസങ്ങളിൽ വില താഴോട്ട് വരികയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ രീതിയിലുള്ള വില വ്യതിയാനങ്ങളാണ് (ചാഞ്ചാട്ടം) പ്രകടമാകുന്നത്.

മേയ് മാസത്തെ സ്വർണ വില

1-110440 രൂപ

2-110680 രൂപ

3- 110680 രൂപ

4- 109720 രൂപ

5- 1,09,400 രൂപ

6- 1,10,960 രൂപ

13-1,23,120 രൂപ (morning)

13- 1,18,320 രൂപ (After noon)

18-1,14,400 രൂപ

19-1,15,000 രൂപ (morning)

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1- 112160 (Evening)

2 111040 -(Morning)

2- Rs. 1,09,240 (Afternoon Lowest of Month)

3- 110680

4- 110680

5- 110680

6- 109360

6- 110480

7- 109880

8- 112800

9- 111080

9- 111600

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 112880

15- 113920

16- 114080

17- 113080

17- 113640

18- 1,14,240

19- Rs. 1,14,240 (Highest of Month)

20- 113880

21- 113880

22- Rs. 1,13,480

23- 112600 (രാവിലെ)

23- 113200 (ഉച്ച)

24- 112160 (രാവിലെ)

24- 112960 (ഉച്ച)

25- 112960

26- 112960

27- 113240 (Morning)

27- 112720 (Evening)

28- 1,12,200

Tags:    
News Summary - Gold Price Rebounds in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.