കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയുമായി.
തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. തുടര്‍ച്ചയായ വില വര്‍ധനവിന് പിന്നാലെയാണ് തിങ്കളാഴ്ച വില കുറഞ്ഞ് 43,840 രൂപയായത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ച് 44,000ലെത്തിയത്.
മാർച്ച് ഒമ്പതിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില -40,720 രൂപ. ഇതിന് പിന്നാലെ വൻ വർധനവാണ് വിലയിലുണ്ടായത്. മാർച്ച് 18ന് ഏറ്റവുമുയർന്ന വിലയായ 44,240ലെത്തി.
9-മാർച്ച് -Rs. 40,720
10-മാർച്ച് -41,120
11-മാർച്ച് -41,720
12-മാർച്ച് -41,720
13-മാർച്ച് -41,960
14-മാർച്ച് -42,520
15-മാർച്ച് -42,440
16-മാർച്ച് -42,840
17-മാർച്ച് -43,040
18-മാർച്ച് Rs. -44,240
19-മാർച്ച് Rs. -44,240
20-മാർച്ച് Rs. -43,840
21-മാർച്ച് Rs. -44,000
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.