കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 20 രൂപ കുറഞ്ഞ് 4700 ആയി.
അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 2000, 2,250നും കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) അറിയിച്ചു.
ഇന്നലെ ഇന്ത്യയൊട്ടാകെ ഏകദേശം 15,000 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.