സ്വർണവില കുറഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യാണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വില പ​വ​ന് 36,800 രൂ​പ​യാ​യി. ഗ്രാ​മി​ന് 25 രൂ​പ​ കുറഞ്ഞ് 4,600 രൂ​പ​യായി.

ഇന്നലെ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. 37,000 രൂ​പ​യായിരുന്നു ഇന്നലത്തെ വില. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇന്നലെ വ​ര്‍​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏറ്റക്കുറച്ചിലുകൾ രേ​ഖ​പ്പെ​ടു​ത്തി​വരികയാണ്. യുക്രൈൻ യുദ്ധപ്രതിസന്ധിയാണ് സ്വർണവിലയിൽ അനുഭവപ്പെടുന്ന ചാഞ്ചാട്ടത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 

Tags:    
News Summary - gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.