ബാങ്കുകളിൽ അഞ്ച് പ്രവൃത്തി ദിനം; വിജ്ഞാപനം ഇറങ്ങിയാൽ നടപ്പാകും

തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും. മുംബൈയിൽ സേവന-വേതന പരിഷ്കരണം സംബന്ധിച്ച് ചേർന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) -യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) യോഗത്തിന്‍റെ സംയുക്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐ.ബി.എയും യു.എഫ്.ബി.യുവും അഞ്ച് പ്രവൃത്തി ദിനം സംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചു. ഇതോടെ ബാങ്ക് ഓഫിസർമാർക്കും ജീവനക്കാർക്കും എല്ലാ ശനിയാഴ്ചയും അവധിയാകും. അഞ്ച് പ്രവൃത്തി ദിനങ്ങളിലെ ജോലി സമയം പുന:ക്രമീകരിക്കൽ സർക്കാർ വിജ്ഞാപനം ഇറങ്ങുന്ന വേളയിൽ വ്യക്തമാകും.

Tags:    
News Summary - Five working days in banks; It will implement soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.