തൃശൂർ: കാരണമൊന്നുമില്ലാതെ കമ്പി വില അമിതമായി വർധിപ്പിച്ചതിന് വിവിധ കമ്പനികൾെക്കതിരെ കോംപറ്റീഷൻ കമീഷൻ കേെസടുത്തു. 45 ശതമാനമാണ് വില കൂട്ടിയത്. 52 രൂപ ഉണ്ടായിരുന്നത് 76ലെത്തി. രാജ്യാന്തര തലത്തിലെ േനരിയ വിലക്കയറ്റത്തിെൻറ പേരിൽ തോന്നുംപോലെയാണ് കമ്പനികൾ വില കൂട്ടിയത്. അഞ്ചുശതമാനം വർധിപ്പിക്കേണ്ട സാഹചര്യത്തിനു പകരം 45 ശതമാനമാണ് കൂട്ടിയത്. 2019 നവംബറിൽ 35 ആയിരുന്നു വില.
2020 ജനുവരിയിൽ 40 രൂപ. മേയിൽ 40.90 വരെ എത്തിയെങ്കിലും ജൂണിൽ 37, ജൂലൈയിൽ 35.40 എന്നിങ്ങനെ കുറഞ്ഞു. സെപ്റ്റംബറിൽ 39, ഒക്ടോബറിൽ 40, നവംബറിൽ 44.75 എന്നിങ്ങനെയായിരുന്നു. 2020 ഡിസംബർ ഒന്നിന് 50.50 ഉം ഡിസംബർ 15ന് 53.50 ഉം രൂപയുമായി വില വർധിച്ചു. തുടർന്നിങ്ങോട്ട് കുതിക്കുകയാണ്. കോവിഡിൽ േപായ ലാഭം തിരിച്ചുപിടിക്കാനാണ് കമ്പനികളുടെ ശ്രമം. രണ്ടാഴ്ച മുമ്പ് സിമൻറ് വില വർധനക്കെതിരെ ബിൽഡേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ കോംപറ്റീഷൻ കമീഷന് പരാതി നൽകിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ പരിശോധനക്കിടെയാണ് കമ്പി വില വർധനവിലും കേസെടുത്തത്. ചാക്കിന് 340 രൂപ ഉണ്ടായിരുന്ന സിമൻറിന് 400 ആണ് നിലവിൽ. രണ്ടുവർഷം മുമ്പ് സമാന രീതിയിൽ വിലകൂട്ടിയതിന് കോംപറ്റീഷൻ കമീഷൻ ഇടപെട്ട് സിമൻറ് കമ്പനികൾ 6,000 കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംേകാടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.