ഇ.എൻ.ടി ആൻഡ് തൈറോയിഡ് രോഗവിദഗ്ധ ഡോ. അഞ്ജലി വേണുഗോപാലിനെ
ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചിൽ സ്വീകരിക്കുന്നു
മനാമ: പ്രശസ്ത ഇ.എൻ.ടി ആൻഡ് തൈറോയിഡ് രോഗവിദഗ്ധ ഡോ. അഞ്ജലി വേണുഗോപാൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചിൽ ചുമതലയേറ്റു.
തൈറോയിഡ് രോഗം മൂലമുള്ള പ്രയാസങ്ങൾ, വിട്ടുമാറാത്ത തലവേദന, മൈഗ്രെയ്ൻ, തലക്കനം, ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ, തലകറക്കം, മൂക്കൊലിപ്പ്, മൂക്ക് ചൊറിച്ചിൽ, മൂക്കിൽ ദശവളർച്ച, സൈനസൈറ്റിസ്, തൊണ്ടവേദന, എപ്പോഴും തൊണ്ടവരണ്ട അവസ്ഥ, മുണ്ടിവീക്കം, ടോൺസിലൈറ്റിസ്, കേൾവിക്കുറവ്, ചെവിവേദന, ചെവിയൊലിപ്പ്, ചെവി അടഞ്ഞ അവസ്ഥ, ഇടക്കിടെയുള്ള ചെവി അടയൽ, ചെവിയിലെ അണുബാധ തുടങ്ങി ചെവി, തൊണ്ട, മൂക്ക് തുടങ്ങിയ അവയവങ്ങളുടെ എല്ലാ പ്രയാസങ്ങൾക്കും നൂതന ചികിത്സ നിർദേശങ്ങൾക്കും 14 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോ. അഞ്ജലിയുടെ സേവനം ലഭ്യമാണ്.
ദാർ അൽ ഷിഫ ഹിദ്ദ് ബ്രാഞ്ചിൽ നടന്ന സ്വീകരണത്തിൽ മെഡിക്കൽ സെന്റർ ജനറൽ മാനേജർ അഹമ്മദ് ഷമീർ, മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് റജുൽ കരുവാൻതൊടി, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, ജി.പി ഡിപ്പാർട്മെന്റ് ഹെഡ് ഡോ. റിഫത്ത് അക്തർ, ക്വാളിറ്റി മാനേജർ ഡോ. നിസാർ അഹമ്മദ്, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ്, ശ്രുതി, മുഹ്സിൻ, എലിൻ എന്നിവർ പങ്കെടുത്തു. ഡോക്ടറുടെ ചികിത്സാസമയ വിവരത്തിന് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.