കോഴിക്കോട്: ഓണസദ്യയുടെ പൂർണത മധുരമൂറുന്ന പായസത്തിലാണ്. തിരുവോണം പടിവാതിൽക്കൽ നിൽക്കെ, മലയാളികളുടെ പായസപ്രേമത്തെ ആഘോഷമാക്കാൻ ‘മാധ്യമം’ സംഘടിപ്പിക്കുന്ന രുചിയുത്സവമായ ‘മാധ്യമം പായസപ്പെരുമ സീസൺ 2’ൽ വിധികർത്താവായി ഷെഫ് പിള്ള എത്തും. ആഗസ്റ്റ് 23ന് കോഴിക്കോട് ലുലു മാളിലാണ് ആവേശകരമായ ഗ്രാന്റ് ഫിനാലെ. ഷെഫ് പിള്ളക്കു മുന്നിൽ സ്വന്തം പായസക്കൂട്ടുകൾ അവതരിപ്പിക്കാനും ആകർഷക സമ്മാനങ്ങൾ നേടാനുമുള്ള സുവർണാവസരമാണിത്.
പ്രായഭേദമെന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഉടൻ https://www.madhyamam.com/payasamcontest എന്ന വെബ്സൈറ്റ് സന്ദർശിച്ചോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവരിൽനിന്ന് പ്രാഥമികമായി തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 മത്സരാർഥികളാണ് കോഴിക്കോട് ലുലു മാളിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കുക.
ഷെഫ് പിള്ള
രണ്ടു റൗണ്ടുകളായാണ് ഗ്രാന്റ് ഫിനാലെ നടക്കുക. ഒന്നാം റൗണ്ടിൽ മത്സരാർഥികൾ വീട്ടിൽനിന്ന് തയാറാക്കിക്കൊണ്ടുവരുന്ന പായസം വിധികർത്താക്കൾക്കു മുന്നിൽ അവതരിപ്പിക്കണം. ഇതിൽ മികച്ച രുചിക്കൂട്ടുകൾ ഒരുക്കുന്നവരാണ് വേദിയിൽ തത്സമയം നടക്കുന്ന ലൈവ് കുക്കിങ് റൗണ്ടിലേക്ക് യോഗ്യത നേടുക.‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റ്, ഇംപെക്‌സ്, മിൽമ എന്നീ മുഖ്യ പ്രായോജകരോടൊപ്പം മഹീന്ദ്രയും പരിപാടിയുമായി സഹകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.