ഐ.ബി.ഇ.ടി എക്സ്പോയിൽ കർണാടകയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് കെ.എസ്.ബി.ഡി.ബി ചെയർമാൻ എസ്.ഇ. സുധീന്ദ്ര

നോയിഡ: ഹരിത ഊർജ്ജ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ബയോഎനർജിയുടെ പങ്ക് നിർണായകമാണെന്ന് കർണാടക സ്റ്റേറ്റ് ബയോഎനർജി ഡെവലപ്‌മെന്റ് ബോർഡ് (കെ.എസ്.ബി.ഡി.ബി) ചെയർമാൻ എസ്.ഇ. സുധീന്ദ്ര. ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റർ ആൻഡ് മാർട്ടിൽ ആരംഭിച്ച ഇന്ത്യ ബയോ എനർജി ആൻഡ് ടെക് (ഐ.ബി.ഈ.ടി) എക്സ്പോ 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളമുള്ള 150ലധികം പ്രദർശകരും ആയിരക്കണക്കിന് സന്ദർശകരുമാണ് മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്.

എക്സ്പോ വിജയകരമായി സംഘടിപ്പിച്ചതിന് സംഘാടകരെയും യു.പി സർക്കാറിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ശുദ്ധമായ ഊർജ പരിവർത്തനത്തിലും ഗ്രാമീണ സാമ്പത്തിക വികസനത്തിലും കംപ്രസ്ഡ് ബയോഗ്യാസിന്റെ (സി.ബി.ജി) തന്ത്രപരമായ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കർണാടകയിൽ ബയോഎനർജി മേഖലയ്ക്ക് സർക്കാർതലത്തിൽ നൽകിവരുന്ന ശക്തമായ പിന്തുണയും അദ്ദേഹം വ്യക്തമാക്കി. എക്സ്പോയിൽ പങ്കെടുക്കുന്ന നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും കർണാടകയിലെ പദ്ധതികളിലേക്ക് അദ്ദേഹം ക്ഷണിച്ചു.

ചടങ്ങിൽ യു.പി എൻ.ഇ.ഡി.എ ഡയറക്ടർ രവീന്ദർ സിങ് ഐ.എ.എസ്, റിലയൻസ് ഫെർട്ടിലൈസർ ബിസിനസ് ഹെഡ് ദിനേഷ് സിങ്, ഐ.എഫ്.ജി.ഇ ഡയറക്ടർ ജനറൽ സഞ്ജയ് ഗഞ്ചു, സ്റ്റീർ ബയോ എനർജി പ്രതിനിധി കേണൽ സുമീത് മൽഹാൻ, ബയോഎനർജി ഡെവലപ്‌മെന്റ് ബോർഡ് എം.ഡി ശിവശങ്കർ കെ.എ.എസ്, ഉപദേഷ്ടാവ് ഡോ. ഷിജു സെബാസ്റ്റ്യൻ, കിഷോർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - KSBDDB Chairman S.E. Sudheendra Presents Karnataka’s Investment Opportunities at IBET Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.