കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ലേക്‌ഷോർ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ നിയമിതനായി.
ആരോഗ്യ മേഖലയിലെ സംഭാവനകളും അനുഭവ സമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ ആഗോള സമിതിയിലേക്ക് നാമനിർദേശം ചെയ്തത്. മിഡിൽ ഈസ്റ്റിലെ ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമാണ് ഡോ. ഷംഷീർ.
മയോ ക്ലിനിക് പ്രസിഡന്റും സി.ഇ.ഒയുമായ ജിയാൻറിക്കോ ഫാറൂജിയ, മെഡ്‌ട്രോണിക് ചെയർമാൻ ജിയോഫ് മാർത്ത, ഫിലിപ്സ് പ്രസിഡന്‍റ് റോയ് ജാക്കബ്സ്, സൗദി അറേബ്യൻ ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജൽ, ഗാവി സി.ഇ.ഒ സാനിയ നിഷ്തർ, അപ്പോളോ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ സുനീത റെഡ്ഡി തുടങ്ങിയവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
ഡോക്ടർ, സംരംഭകൻ, നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർന്ന ബുർജീൽ ഹോൾഡിങ്സ് ഏകോപിത ആരോഗ്യ ശൃംഖല, സങ്കീർണ പരിചരണ സംവിധാനങ്ങൾ, ക്ലിനിക്കൽ സാങ്കേതികവിദ്യകൾ, എഐ സംയോജനം എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.