മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന വിതരണ കമ്പനിയായ അൽ ഉഫൂക് പെരുന്നാളിനോടനോടനുബന്ധച്ച് ഹെന്ന ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 10വരെ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സമ്മാനമയി 100 റിയാൽ നൽകും.
55 ഇഞ്ച് ടി.വി, എയർ ഫ്രൈയർ എന്നിവയാണ് രണ്ടും മൂന്നും സമ്മാനങ്ങളിൽ എത്തുന്നവർക്ക് ലഭിക്കുക. കൂടതെ തെരഞ്ഞെടുക്കുന്ന അഞ്ച് ഡിസൈനുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ കൈയിലണിഞ്ഞ ഹെന്ന ഡിസൈനിന്റെ ഫോട്ടോ 7757 7861 (മൂന്ന് ആംഗിളിൽനിന്നുമുള്ളവ) വാട്സ്അപ്പ് നമ്പറിലേക്ക് അയക്കണം. ഡിസൈനിൽ അൽ ഉഫൂക് ലോഗോ പേരില്ലാതെ ഉൾപ്പെടുത്തണം. കൂടാതെ Aloufuq.om എന്ന ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുകയു വേണം. വിജയികളെ ഏപ്രിൽ 17ന് തെരഞ്ഞെടുക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.