അൽ ജദീദ് എക്സ്ചേഞ്ചിന്റെ പുതിയ ശാഖ റുസ്താഖിൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അൽ ജദീദ് എക്സ്ചേഞ്ച് റുസ്താഖിൽ പ്രവർത്തനമാരംഭിച്ചു
റുസ്താഖ്: അൽ ജദീദ് എക്സ്ചേഞ്ചിന്റെ ഒമാനിലെ 38ാമത് ശാഖ റുസ്താഖിൽ പ്രവർത്തനം തുടങ്ങി.
അൽ തമാം ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ജനറൽ മാനേജർ ബോബി അഗസ്റ്റിൻ നിർവഹിച്ചു. ഓപറേഷൻ മാനേജർ നിയാസ് കബീർ, ചീഫ് മാനേജർ റജീഷ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് പണമയക്കാനും സ്വീകരിക്കാനും സാധിക്കും. കൂടാതെ കറൻസി വിനിമയത്തിനും സ്വർണ നാണയം വാങ്ങുന്നതിനും സൗകര്യമുണ്ടെന്ന് അധിക്യതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.