Posted On
date_range Updated On
date_range 2000 രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി
മുംബൈ: പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. ഈ വർഷം മേയ് 19നാണ് 2000 രൂപ നോട്ട് പിൻവലിച്ച് ഉത്തരവിറക്കിയത്.
ആഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 3.32 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. ഇനി കേവലം 0.24 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ മാത്രമാണ് ഉപയോഗത്തിലുള്ളത്. തിരിച്ചെത്തിയതിൽ 87 ശതമാനവും നിക്ഷേപമാണ്. 13 ശതമാനം മറ്റു നോട്ടുകളായി മാറ്റിനൽകുകയും ചെയ്തു. കൈവശമുള്ള 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.