ബാങ്ക് അക്കൗണ്ട് റദ്ദാകാതിരിക്കാൻ ഒറ്റ കാര്യം ശ്രദ്ധിച്ചാൽ മതി

മുംബൈ: പുതിയ കാലത്ത് പലർക്കും ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകളുണ്ടാകും. എന്നാൽ, എല്ലാ അക്കൗണ്ടുകളിലൂടെയും ഇടപാട് നടത്തണമെന്നില്ല. ഇടപാടുകൾ ഒന്നും നടത്തിയില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പ്രവർത്തന രഹിതമാകും. രണ്ട് വർഷം നിക്ഷേപിക്കു​കയോ പണം പിൻവലിക്കുകയോ പണം അയക്കുകയോ ചെയ്തില്ലെങ്കിലും ഇന്റർനെറ്റ് ബാങ്കിങ് ലോഗിൻ ചെയ്തില്ലെങ്കിൽ പോലും അക്കൗണ്ട് ഇനാക്ടീവാകും. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പ്രകാരം നിയമപരമായി 24 മാസങ്ങൾ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ പ്രവർത്തനരഹിതമാകും. സസ്​പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടിൽ പല സേവനങ്ങളും ബാങ്കുകൾ തടയും. അതായത്, എ.ടി.എം വഴി പണം പിൻവലിക്കാനോ ഓൺലൈൻ ട്രാൻസാക്ഷൻ നടത്താനോ ഡെബിറ്റ് കാർഡ് ഉപയോഗിക്കാനോ കഴിയില്ല. അതേസമയം, ഡിവിഡന്റുകളും റീഫണ്ടുകളും നിക്ഷേപങ്ങൾക്ക് പലിശയും അക്കൗണ്ടിൽ ​ലഭിക്കും. പക്ഷെ, റീആക്ടിവേറ്റ് ചെയ്യാതെ ഇതൊന്നും പിൻവലിക്കൻ കഴിഞ്ഞേക്കില്ല.

മാസങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാരിൽനിന്ന് സുരക്ഷിതമാക്കുകയാണ് സസ്​പെൻഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ചില ഘട്ടങ്ങളിൽ അക്കൗണ്ട് സസ്​പെൻഡ് ആകുന്നത് വലിയ തലവേദനയാകാനും സാധ്യതയുണ്ട്. കാരണം ഓട്ടോ -പെയ്മെന്റുകൾ തടസ്സപ്പെടാനും വേതനവും ടാക്സ് ക്രെഡിറ്റും ഇൻവെസ്റ്റ്മെന്റ് റിട്ടേണും ലഭിക്കാതെ പോകാനും ഇടയാക്കും. മാത്രമല്ല, പണം വർഷങ്ങളോളം സസ്​പെൻഡ് ചെയ്ത അക്കൗണ്ടിൽ കിടന്നാൽ, അവകാശികളില്ലെന്ന് കണക്കാക്കി ഡിപോസിറ്റർ എജുകേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് അധികൃതർ മാറ്റാനും സാധ്യതയുണ്ട്.

എങ്ങനെ റീആക്ടിവേറ്റ് ചെയ്യാം

സസ്​പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ട് റീആക്ടിവേറ്റ് ചെയ്യുക വളരെ എളുപ്പമാണ്. ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിച്ച് തിരിച്ചറിയൽ രേഖയും ഒരു അപേക്ഷയും നൽകിയാൽ റീആക്ടിവേറ്റ് ചെയ്തുതരും. കെ.വൈ.സി വിവരങ്ങൾ നൽകിയാൽ ചില ബാങ്കുകൾ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയും മൊബൈൽ ബാങ്കിങ്ങിലൂടെയും അക്കൗണ്ട് റീആക്​ടിവേറ്റ് ചെയ്യും.

ഒരു കാര്യം ശ്രദ്ധിക്കുക

അക്കൗണ്ട് സസ്​പെൻഡ് ചെയ്യപ്പെടാതിരിക്കാൻ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. അതായത് വർഷം ചുരുങ്ങിയത് ഒരു ഇടപാടെങ്കിൽ നടത്തുക. ചെറിയ തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ട്രാൻസ്ഫർ നടത്തുകയോ ചെയ്യാം. മാത്രമല്ല, ഓൺലൈനിൽ ബാലൻസ് പരിശോധിക്കുന്നതും ബ്രാഞ്ച് സന്ദർശിച്ച് പാസ്ബുക്ക് ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്നതും അക്കൗണ്ട് ആക്ടീവായി നിലനിർത്തും.

Tags:    
News Summary - what happends to inactive bank account after two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.