ആർ.ബി.ഐയുടെ 1 ലക്ഷം കോടിയുടെ ബോണ്ട് വില്പന: റീട്ടെയിൽ നിക്ഷേപകർക്ക് നേട്ടമെന്ത്?
ബാങ്കിങ് സംവിധാനത്തിലെ അധിക പണലഭ്യത പിടിച്ചെടുക്കുന്നതിന് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനിലൂടെ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഒരു ലക്ഷം കോടി പിൻവലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുകയാണ്. പതിവ് മാർഗങ്ങളിലൂടെ ദ്രവ്യത നിയന്ത്രിക്കുന്നതിന് പകരം ബാങ്കിങ് സംവിധാനത്തിലെ അധിക പണം നേരിട്ട് പിടിച്ചെടുക്കാനുള്ള വ്യക്തമായ നീക്കമാണിത്.
സെപ്റ്റംബർ 11നാണ് മൂന്ന് ഘട്ടങ്ങളിലായി 1 ലക്ഷം കോടി മൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ വിൽക്കുമെന്ന് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചത്. 2029 സാമ്പത്തിക വർഷത്തിനും 2032 സാമ്പത്തിക വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന ബോണ്ടുകളാണ് വിൽപനക്ക് വച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആർ.ബി.ഐ നടത്തുന്ന ആദ്യത്തെ ഗവൺമെന്‍റ് ബോണ്ടുകളുടെ ആകെ വിൽപ്പനയാണിത്.
2024 സെപ്റ്റംബറിലാണ് കേന്ദ്ര ബാങ്ക് അവസാനമായി സെക്കന്‍ററി മാർക്കറ്റിൽ ഗവൺമെന്‍റ് സെക്യൂരിറ്റികൾ വിറ്റഴിച്ചത്. 2021, 2022 സാമ്പത്തിക വർഷങ്ങളിലും ദ്രവ്യത നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.ബി.ഐ സെക്യൂരിറ്റികളുടെ വിൽപനയും വാങ്ങലും ഒരേസമയം നടത്തിയിരുന്നു.
പുതിയ വിൽപനക്കുള്ള ലേലം സെപ്റ്റംബർ 17ന്
യോഗ്യതയുള്ള പങ്കാളികൾ 2026 സെപ്റ്റംബർ 17ന് രാവിലെ 9:30നും 10:30നും ഇടയിൽ റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് രൂപത്തിൽ ബിഡ്ഡുകൾ സമർപ്പിക്കണം. ലേല ഫലം അന്നുതന്നെ പ്രഖ്യാപിക്കുമെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
ബാങ്കിങ് മേഖലയിൽ പണലഭ്യത ഉയർന്ന തോതിൽ നിൽക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം വരുന്നത്. വിപണിയിൽ കൂടുതൽ ഗവൺമെന്‍റ് സെക്യൂരിറ്റികൾ എത്തുന്നതിനോടുള്ള പ്രതികരണമായി ബെഞ്ച്മാർക്ക് 10വർഷത്തെ ഗവൺമെന്‍റ് ബോണ്ട് ഈൽഡ് ഏകദേശം 7 ശതമാനത്തിലേക്ക് ഉയർന്നു.
ഈ ആർ.ബി.ഐ ബോണ്ട് വിൽപ്പനയിൽ റീട്ടെയിൽ നിക്ഷേപകർക്ക് പങ്കെടുക്കാമോ?
ഇല്ല എന്നാണുത്തരം. റീട്ടെയിൽ (സാധാരണ) നിക്ഷേപകർക്ക് ഈ ഒ.എം.ഒ ഘട്ടങ്ങളിൽ നേരിട്ട് ലേലം വിളിക്കാൻ സാധിക്കില്ല. ഈ സംവിധാനം സ്ഥാപന നിക്ഷേപകർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആർ.ബി.ഐയുടെ ഇ-കുബേർ പ്ലാറ്റ്‌ഫോം വഴിയാണ് ബിഡ്ഡുകൾ സമർപ്പിക്കുന്നത്. ഒപ്പം സബ്‌സിഡിയറി ജനറൽ ലെഡ്ജർ അക്കൗണ്ടുകൾ വഴിയാണ് ഇടപാടുകൾ പൂർത്തിയാക്കുന്നത്. ഈ മാർഗങ്ങൾ വ്യക്തിഗത നിക്ഷേപകർക്ക് പകരമായി ബാങ്കുകളും പ്രൈമറി ഡീലർമാരുമാണ് ഉപയോഗിക്കുന്നത്.
എന്നാൽ ഇതിനർത്ഥം റീട്ടെയിൽ നിക്ഷേപകർക്ക് ഗവൺമെന്‍റ് ബോണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയില്ല എന്നല്ല. ഇതേ ഗവൺമെന്‍റ് ബോണ്ടുകൾ സെക്കൻഡറി മാർക്കറ്റിൽ നിക്ഷേപകർക്ക് ലഭ്യമാണ്. പ്രത്യേകിച്ച്, 'ആർ.ബി.ഐ റീട്ടെയിൽ ഡയറക്ട്' പ്ലാറ്റ്‌ഫോമിലൂടെ സൗജന്യമായി ഗിൽറ്റ് അക്കൗണ്ട് തുറന്ന് ഓൺലൈനായി ഗവൺമെന്‍റ് സെക്യൂരിറ്റികൾ വാങ്ങാൻ സാധിക്കും. എന്ന് ബോണ്ട്സ്കാനർ സ്ഥാപകനും സി.ഇ.ഒയുമായ നിശ്ചയ് നാഥ് പറഞ്ഞു.
റീട്ടെയിൽ നിക്ഷേപകർ എന്താണ് മനസിലാക്കേണ്ടത്?
വ്യക്തിഗത നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ആർ.ബി.ഐയുടെ ഈ 1 ലക്ഷം കോടിയുടെ വിൽപ്പന നേരിട്ടുള്ള ഒരു റീട്ടെയിൽ നിക്ഷേപ അവസരമല്ല എന്നതാണ് പ്രധാനം. പകരം, ഗവൺമെന്‍റ് സെക്യൂരിറ്റീസ് വിപണിയിലെ ബോണ്ട് ഈൽഡിനെയും വിലകളെയും സ്വാധീനിക്കാൻ പോകുന്ന വലിയൊരു ദ്രവ്യത നിയന്ത്രണ നടപടിയാണിത്. ഗവൺമെന്‍റ് ബോണ്ടുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ആർ.ബി.ഐ റീട്ടെയിൽ ഡയറക്ട് പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള സെക്കൻഡറി മാർക്കറ്റിലൂടെ ഇപ്പോഴും ഇവ വാങ്ങാൻ സാധിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.