സ്​റ്റേറ്റ്​ ബാങ്ക്​ ലയനം അസൗകര്യമുണ്ടാക്കാതിരിക്കാൻ

എസ്.ബി.ടിയടക്കം അസോസിയറ്റ് ബാങ്കുകൾ എസ്.ബി.െഎയിൽ വിലയം പ്രാപിച്ചുകഴിഞ്ഞു. ലയനത്തിനെതിരെ ജീവനക്കാർ പ്രക്ഷോഭം നടത്തിയെങ്കിലും ഫലമില്ലെന്ന് കണ്ടതോടെ പ്രതിഷേധസ്വരങ്ങളും പതുക്കെ ഇല്ലാതാവുകയാണ്. അസോസിയറ്റ് ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾ പക്ഷേ, ആശങ്കയിലാണ്; തങ്ങളുടെ അക്കൗണ്ടുകളെ ലയനം എങ്ങനെ ബാധിക്കുമെന്ന്. ഇതോടെ, ഇടപാടുകാരുടെ സംശയങ്ങൾ ദുരീകരിച്ചുകൊണ്ട് എസ്.ബി.െഎ, അസോസിയേറ്റ് ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് കത്തയച്ചുതുടങ്ങി.

കത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെ: ലയനംവഴി രാജ്യത്തുടനീളമുള്ള 23500ലധികം ബാങ്ക് ശാഖകൾ, 55000ലധികം എ.ടി.എമ്മുകൾ എന്നിവയുടെ സേവനം ഇടപാടുകാർക്ക് ലഭിക്കും. ഏപ്രിൽ ഒന്നിന് ഒൗദ്യോഗികമായി ലയനം നിലവിൽ വന്നെങ്കിലും നടപടി പൂർത്തിയാകാൻ മേയ് 31വരെ സമയമെടുക്കും. അതുവരെ, ഇടപാടുകാർക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ ഏഴ് നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

അവ ഇങ്ങനെ: പണമിടപാട്, ചെക്ക് നൽകൽ തുടങ്ങിയ ദൈനംദിന ബാങ്കിടപാടുകൾക്ക് നിലവിലുള്ള ശാഖയെതന്നെ സമീപിക്കാം. എസ്.ബി.െഎയിലും അസോസിയറ്റ് ബാങ്കുകളിലുമുള്ള അക്കൗണ്ടുകളിലേക്ക് തുക കൈമാറ്റം സൗജന്യമായിരിക്കും. എസ്.ബി.െഎയുടെ പുതിയ ചെക്ക്ബുക്ക് ലഭിക്കുന്നതുവരെ നിലവിലുള്ള ചെക്ക് ബുക്കുകൾ ഉപയോഗിക്കാം. നാഷനൽ പെൻഷൻ സ്കീം പോലുള്ള ഗവൺമെൻറ് ഫണ്ടിലേക്കുള്ള തുക പിടിക്കൽ നിലവിലുള്ള അക്കൗണ്ടിൽനിന്ന് തുടരും.

വിദേശവിനിമയകാര്യത്തിലും നിലവിലുള്ള അക്കൗണ്ടുകൾ തുടരും. ഇൻറർനെറ്റ്ബാങ്കിങ് സേവനങ്ങൾക്ക് നേരത്തേയുള്ള അസോസിയേറ്റ് ബാങ്ക് ലിേങ്കാ, www.onlinesbi.com എന്ന ലിേങ്കാ ഉപയോഗിക്കാം. എസ്.ബി.െഎ എനിവെയർ ബാങ്കിങ് ആപ് ഉപയോഗിച്ചും പണം കൈമാറ്റം നടത്താം. ഏപ്രിൽ ഒന്നുമുതൽ സർവിസ് ചാർജുകളിൽ മാറ്റമുണ്ടാകും.  ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, കോർപറേറ്റ് സാലറി പാക്കേജ് (സി.എസ്.പി) അക്കൗണ്ടുകളിൽ നിലവിലുള്ള സീറോ ബാലൻസ് ആനുകൂല്യം, വർഷികഫീസ് ഇല്ലാത്ത ഡെബിറ്റ് കാർഡ് സൗകര്യം, ആക്സിഡൻറ് ഇൻഷുറൻസ് സംവിധാനം എന്നിവ താമസിയാതെ അനുവദിക്കുമെന്ന വാഗ്ദാനവുമുണ്ട്.

Tags:    
News Summary - state bank merging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.