എസ്​.ബി.​െഎയുടെ മൂന്നാം പാദ ലാഭത്തിൽ വർധന

ന്യൂഡൽഹി: എസ്​.ബി.​െഎയുടെ മൂന്നാം പാദ ലാഭത്തിൽ വർധനവ്​. 2015ലെ​ രണ്ടാം പാദത്തിന്​​ ശേഷം ഇതാദ്യമായാണ്​ എസ്​.ബി.​െഎയുടെ ലാഭത്തിൽ വർധന ഉണ്ടാവുന്നത്​. അസോസിയേറ്റ്​ ബാങ്കുകളുടെ ലാഭം കണിക്കിലെടുക്കാതെ മൂന്നാം പാദത്തിൽ 134 ശതമാനത്തി​െൻറ വർധനവ്​ രേഖപ്പെടുത്തി. 26.1 ബില്യൺ  രൂപയാണ്​ ഡിസംബറിലവസാനിച്ച മൂന്നാം പാദത്തിലെ എസ്​.ബി.​െഎയുടെ ലാഭം. കഴിഞ്ഞ വർഷം ഇത്​ 11.6 ബില്യൺ രൂപ ആയിരുന്നു.
 
എസ്​.ബി.​​െഎയിലെ  കിട്ടാകടം വർധിക്കുകയാണെന്നും മൂന്നാം പാദത്തിലെ റിപ്പോർട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്​. എങ്കിലും നാലാം പാദത്തിലും എസ്​.ബി.​െഎയുടെ   ലാഭം വർധിക്കാനാണ്​ സാധ്യത​. നോട്ട്​ പിൻവലിക്കലി​െൻറ ഫലമായി എസ്​.ബി.​െഎ ഉൾപ്പടെയുള്ള ബാങ്കുകളിൽ വൻതോതിൽ പണം നിക്ഷേപിക്കപ്പെട്ടിരുന്നു. ഇത്​ ബാങ്കുകൾക്ക്​ ഗുണകരമാവുമെന്നാണ്​ സൂചന.
 
എസ്​.ബി.​െഎയുടെ ഭാഗമായ ആറ്​ അസോസിയേറ്റ്​ ബാങ്കുകൾ എസ്​.ബി.​െഎയിൽ ലയിപ്പിക്കുന്നതിനുള്ള നടപടികളുമായി ബാങ്ക്​ മ​ുന്നോാട്ട്​ പോവുകയാണ്​. ഇതും വരും വർഷങ്ങളിൽ ബാങ്കിന്​ ഗുണകരമാവും. ലയനം നടപ്പിലായാൽ ലോകത്തിലെ ബാങ്കുകളുടെ പട്ടികയിൽ ആദ്യ പത്തിൽ എസ്​.ബി.​െഎ ഇടപിടിക്കും

Tags:    
News Summary - State Bank of India Q3 net profit jumps, beats estimates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.