ബാങ്കുകളിൽ ഇസ്​ലാമിക്​ വിൻഡോ ആരംഭിക്കാൻ ആർ.ബി​.​െഎ

ന്യൂഡൽഹി: രാജ്യത്ത്​ ഇസ്​ലാമിക്​ ബാങ്കിങ്​ നടപ്പാക്കുന്നതി​െൻറ ഭാഗമായി  ബാങ്കുകളിൽ ഇസ്​ലാമിക്​ വിൻഡോകൾ ആരംഭിക്കാൻ റിസർവ്​ ബാങ്ക്​ ശിപാർശ ചെയ്​തു. ഇസ്​ലാമിക ബാങ്കിങ്​ രാജ്യത്ത്​ ആരംഭിക്കന്നതി​െൻറ സാധ്യതകൾ റിസർവ്​ ബാങ്കും കേന്ദ്ര സർക്കാരും പരിശോധിച്ച്​ വരുന്നതിനിടെയാണ്​  പുതിയ നീക്കം.

ഇസ്​ലാമിക്​ ബാങ്കിങ്​ സങ്കീർണതകൾ നിറഞ്ഞതാണ്​. ഇന്ത്യയിലെ ബാങ്കുകൾക്ക്​ ഇസ്​ലാമിക്​ ബാങ്കിങിൽ മുൻ പരിചയമില്ല. എന്നാൽ ക്രമേണ രാജ്യത്ത്​ ഇസ്​ലാമിക്​ ബാങ്കിങ്​ കൊണ്ട്​ വരുന്നതിനുള്ള സാധ്യതകളാരായും. ആദ്യ ഘട്ടത്തിൽ പരമ്പരാഗതമായ ബാങ്കിങ്​​ സേവനങ്ങൾക്ക്​  സമാനമായ ചില സേവനങ്ങൾ ബാങ്കുകളിലെ ഇസ്​ലാമിക്​ വിൻഡോയിലുടെ അവതരിപ്പിക്കാനാണ്​ ആർ.ബി.​െഎയുടെ ശ്രമം.  

പൂർണ്ണമായ രീതിയിലുള്ള ഇസ്​ലാമിക്​ ബാങ്കിങ്​ കുറച്ച്​ കാലത്തിന്​ ശേഷമേ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​. ഇസ്​ലാമിക്​ വിൻഡോയിലുടെയുള്ള ബാങ്കിങ്​ കൂടി പരിഗണിച്ചാവും അത്​ അവതരിപ്പിക്കുക. ആർ.ബി.​െഎ ധനമന്ത്രാലയത്തിന്​ നൽകിയ കത്തിൽ പറയുന്നു. പലിശ രഹിതമായ ബാങ്കിങ്​ ആണ്​ ഇസ്​ലാമിക്​ ബാങ്കിങി​െൻറ പ്രത്യേകത​.

Tags:    
News Summary - Sharia banking: RBI proposes ‘Islamic window’ in banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.