പലിശനിരക്കുകളിൽ മാറ്റമുണ്ടാവില്ല; ആർ.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന്​

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനിടെ ആർ.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന്​ നടക്കും. പലിശനിരക്കുകളിൽ ഇത്തവണയും മാറ്റത്തിന്​ സാധ്യതയില്ല. റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകൾ യഥാക്രം നാല്​ ശതമാനത്തിലും 3.35 ശതമാനത്തിലും തുടരും. തുടർച്ചയായ ആറാം തവണയാണ്​ ആർ.ബി.ഐ റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കിൽ മാറ്റം വരുത്താതിരിക്കുന്നത്​.

നയപ്രഖ്യാപനം നടത്തു​േമ്പാൾ പണപ്പെരുപ്പ നിരക്കും ആർ.ബി.ഐക്ക്​ പരിഗണിക്കേണ്ടി​ വരും. കോവിഡിനെ തുടർന്ന്​ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ മാറ്റമുണ്ടായിട്ടുണ്ട്​. അത്​ റീടെയിൽ പണപ്പെരുപ്പത്തേയും സ്വാധീനിക്കുമെന്ന്​ വിലയിരുത്തലുണ്ട്​. നയപ്രഖ്യാപനത്തിൽ ആർ.ബി.ഐ ഇതുകൂടി പരിഗണിക്കുമെന്നാണ്​ സൂചന. ഇത്​ നിരക്കുകളിൽ മാറ്റമുണ്ടാക്കുന്നതിന്​ കാരണമാ​യേക്കാമെന്നും ചില സാമ്പത്തിക വിദഗ്​ധർ പ്രവചിക്കുന്നുണ്ട്​.

രാജ്യത്തി​െൻറ മൊത്തം സമ്പദ്​വ്യവസ്ഥയിലെ സാഹചര്യങ്ങൾ പണിഗണിച്ചാവും നയപ്രഖ്യാപനം ഇക്കുറി ഉണ്ടാവുകയെന്നാണ്​ റിപ്പോർട്ടുകൾ .

Tags:    
News Summary - Shaktikanta Das may do nothing with rates, tweak his forecast for growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.