Posted On
date_range Updated On
date_range ഇന്‍റർനെറ്റ് ബാങ്കിങ്, യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്.ബി.ഐ
ന്യൂഡൽഹി: ഇന്‍റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടുമെന്ന് അറിയിച്ച് എസ്.ബി.ഐ. ശനിയാഴ്ച സേവനങ്ങൾക്ക് തടസം നേരിടുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്. സെർവറുകളിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്നും എസ്.ബി.ഐ ട്വീറ്റിൽ അറിയിച്ചു.
ഇന്‍റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്നാണ് എസ്.ബി.ഐയുടെ അറിയിപ്പ്. 300 മിനിറ്റ് നേരത്തേക്കാവും സേവനങ്ങൾ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതൽ 4.30 വരെയാകും തടസം നേരിടുക.
ജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും എസ്.ബി.ഐ അറിയിച്ചു. ഇതിന് മുമ്പ് ഒക്ടോബർ എട്ടിനാണ് എസ്.ബി.ഐ സെർവറിൽ അറ്റകൂറ്റപ്പണി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.