എ.ടി.എം സേവനങ്ങൾ​ക്ക്​ എസ്​.ബി.ഐ നിരക്കുകൾ ഒഴിവാക്കി

ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾ ജൂൺ 30 വരെ സൗജന്യമാക്കിയതായി സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ. മറ്റു ബാങ്കുകളുടെ എ.ടി .എമ്മുകളിൽ നിന്നും പണം പിൻവലിച്ചാലും എസ്​.ബി.ഐ ഇനി ചാർജുകൾ ഈടാക്കില്ല. ജൂൺ 30 വരെ എത്ര തവണ വേ​ണമെങ്കിലും സൗജന്യമാ യി ഇനി പണം പിൻവലിക്കാമെന്ന്​ എസ്​.ബി.ഐ അറിയിച്ചു.

എ.ടി.എം ഉൾപ്പടെയുള്ള സേവനങ്ങൾ സൗജന്യമാക്കണമെന്നും ജൂൺ 30 വ രെ ചാർജുകൾ ഈടാക്കരുതെന്നും​ ധനമന്ത്രി നിർമല സീതാരാമൻ ബാങ്കുകൾക്ക്​ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ്​ എസ്​.ബി.ഐയുടെ തീരുമാനം.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്​.ബി.ഐക്ക്​ 44.51 കോടി സേവിങ്സ്​ ബാങ്ക്​ അക്കൗണ്ടുകളാണുള്ളത്​. നേരത്തേ എസ്​.ബി.ഐ എസ്​.എം.എസ്​ നിരക്കുകൾ ഒഴിവാക്കിയിരുന്നു.

സാധാരണ സേവിങ്​സ്​ ബാങ്ക്​ അക്കൗണ്ട്​ ഉടമകൾക്ക്​ എട്ടു എ.ടി.എം ഇടപാടുകൾ മാത്രമാണ്​ എസ്​.ബി​.ഐ സൗജന്യമായി അനുവദിച്ചിരുന്നത്​. ഇതിൽ അഞ്ചെണ്ണം എസ്​.ബി.ഐയുടെ തന്നെ എ.ടി.എമ്മുകളിൽനിന്നും മൂന്നെണ്ണം മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്നുമാണ്​. മെട്രോ നഗരങ്ങളിൽ അല്ലെങ്കിൽ അക്കൗണ്ട്​ ഉടമകൾക്ക്​ നിരക്കൊന്നും ഇല്ലാതെ 10 ഇടപാടുകൾ വരെ നടത്താം. അതിനുശേഷം​ വരുന്ന സാമ്പത്തിക ഇടപാടുകളിൽ 20 രൂപയും ജി.എസ്​.ടിയും സാമ്പത്തികേതര ഇടപാടുകളിൽ എട്ടു രൂപയും ജി.എസ്​.ടിയും ഈടാക്കിയിരുന്നു.


Tags:    
News Summary - SBI waives service charges for all ATM transactions -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.