എസ്​.ബി.​െഎ സേവന നിരക്കുകളിൽ  ഇളവ്​

മുംബൈ: ഇൻറർനെറ്റ്​ ബാങ്കിങ്​, മൊബൈൽ ബാങ്കിങ്​ എന്നിവ ഉപയോഗിച്ച്​ ആർ.ടി.ജി.എസ്​, എൻ.ഇ.എഫ്​.ടി തുടങ്ങിയവയിലൂടെ പണം കൈമാറുന്നതിനുള്ള സേവന നിരക്കുകളിൽ എസ്​.ബി.​െഎ കുറവ്​ വരുത്തി. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ്​  നിരക്കുകളിൽ കുറവ്​ വരുത്തി​യതെന്ന്​ എസ്​.ബി.​െഎ അറിയിച്ചു.

എൻ.ഇ.എഫ്​.ടിയിലൂടെ 10,000 രൂപ വരെ കൈമാറുന്നതിന്​ 2 രൂപ എസ്​.ബി.​െഎ സേവന നിരക്ക്​ ചുമത്തിയിരുന്നു. ഇത്​ ഒരു രൂപയായാണ്​ കുറച്ചിരിക്കുന്നത്​. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കൈമാറ്റത്തിനുള്ള നിരക്ക്​ 4 രൂപയിൽ നിന്ന്​ രണ്ട്​ രൂപയായി കുറച്ചിട്ടുണ്ട്​.

ആർ.ടി.ജി.എസ്​ വഴി രണ്ട്​ ലക്ഷം മുതൽ അഞ്ച്​ ലക്ഷം വരെ കൈമാറു​േമ്പാൾ മുമ്പ്​ എസ്​.ബി.​െഎ 20 രൂപ സേവന നിരക്കായി ചുമത്തിയിരുന്നു. ഇത്​ അഞ്ച്​ രൂപയായി കുറയും. 75 ശതമാനത്തി​​​െൻറ കുറവാണ്​ ഇതിൽ വരുത്തിയിരിക്കുന്നത്​.

Tags:    
News Summary - SBI RTGS, NEFT Charges Revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.